
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നറുക്കെടുപ്പ് നടത്തേണ്ട കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം മാറ്റിവച്ചു.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്നത്തെ നറുക്കെടുപ്പ് മാറ്റിവച്ചത്.
എന്നാണ് പുതിയ നറുക്കെടുപ്പ് നടക്കുന്നത് എന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ നറുക്കെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസത്തേക്ക് ആണ് മാറ്റി വെയ്ക്കാറുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് നടക്കേണ്ട കാരുണ്യ പ്ലസ് KN-618 എന്ന സീരിസിൻ്റെ ഫല പ്രഖ്യാപനമാണ് മാറ്റി വെച്ചത്. 50 രൂപ വില ആണ് ഈ ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ആണ്. ഇതിനോടൊപ്പം തന്നെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടാകും.
ഇന്ന് മാറ്റിവെച്ച നറുക്കെടുപ്പിൻ്റെ പുതുക്കിയ തീയതിയും സമയവും ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com വഴി അറിയാൻ സാധിക്കുന്നതാണ്.



