
പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരാതിയുമായി കോണ്‍ഗ്രസ്.
ആറന്മുളയിലെ മല്ലപ്പുവശേരി ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളു എന്നാണ് പരാതി. മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോ തെളിഞ്ഞ് കാണുന്നില്ലെന്നും ആക്ഷേപം.
പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. 2021 നേക്കള്‍ വലിയ ഭൂരിപക്ഷത്തില്‍ ആറന്മുളയില് എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സ്ഥാനാർത്ഥി വീണാ ജോർജ് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ടെന്നും ആറന്മുളയില് പോളിംഗ് ശതമാനം ഉയരുമെന്നും അവർ പറഞ്ഞു. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനെ വിളിച്ച് ഇവർ പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



