
എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്.
എല്‍ഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പവർക്കെട്ട് എന്താണെന്ന് പുതിയ കുട്ടികള്‍ക്ക് അറിയില്ല, സർക്കാർ ആശുപത്രികള്‍ അടച്ചുപൂട്ടുന്നില്ല, സർക്കാർ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിച്ചു, ഹൈടെക് ക്ലാസ് റൂമുകളായി, മുപ്പത് വർഷത്തിനപ്പുറത്തേക്കുള്ള പാലവും റോഡും കേരളത്തില്‍ വന്നു, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, വർഗീയ കലാപമില്ല, അഴിമതിയില്ല, കേരളം ഇപ്പോള്‍ സെയ്ഫാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
2500 പ്രശ്ന ബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികള്‍ക്കും അതി നിര്‍ണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് ഭരണ തുടർച്ച തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യം. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം ഭരണത്തിലേക്ക് തിരികെ എത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.



