’16 ലക്ഷം രൂപ കടമുണ്ടായതിന്‍റെ സമ്മര്‍ദം അച്ഛന് ഉണ്ടായിരുന്നു’; വൈക്കത്തെ കര്‍ഷകന്‍റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ മക്കള്‍

Spread the love

കോട്ടയം: വൈക്കത്തെ കർഷകന്‍റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ മക്കള്‍.

video
play-sharp-fill

16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്‍റെ സമ്മർദ്ദവും പിതാവിനുണ്ടായിരുന്നുവെന്ന് മക്കള്‍ വ്യക്തമാക്കി.
കുടുംബത്തെ സന്ദർശിച്ച കെ സി വേണുഗോപാല്‍ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു.

മരണത്തിന് മുൻപ് ചെല്ലപ്പൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണത്തിന്‍റെ മുനയില്‍ നില്‍ക്കുന്ന സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. ചെല്ലപ്പൻ പണിക്കശേരിയുടെ മരണത്തിന് ശേഷവും ഭീഷണി തുടരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അതേ കുറിച്ച്‌ വ്യക്തത വരുത്തുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇപ്പോള്‍ പിന്തുണയറിയിച്ച്‌ നില്‍ക്കുന്നവർ പിന്മാറും. വിവിധ ബാങ്കുകളിലായി 16 ലക്ഷം രൂപ കടമുണ്ട്. വീട് ജപ്തിയായി. ആത്മഹത്യ കുറിപ്പിലെ വിശദാംശങ്ങള്‍ പൊലീസ് അറിയിച്ചിട്ടില്ലെന്നും മക്കളായ ദീപുവും ജ്യോതിയും പറഞ്ഞു.