പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം; വീഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി, കോണ്‍ഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്

Spread the love

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് നല്‍കിയെന്ന് ആരോപണം. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

video
play-sharp-fill

കോണ്‍ഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ പകർത്തിയവരെ ഭീഷണിപ്പെടുത്തി NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്ന് ഭീഷണി.

Oplus_131072

ബിജെപി പ്രവർത്തകർ എത്തിയത് 3 കാറുകളിലായാണ്. ബിജെപി നല്‍കിയത് 5000 രൂപയാണെന്ന് കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. കാറില്‍ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാള്‍ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നല്‍കുകയുമായിരുന്നു. ഈ സമയം കാറില്‍ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു.

പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.