video
play-sharp-fill

സെപ്റ്റംബർ രണ്ടാം തീയതിയിലെ ഓണപരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബർ രണ്ടാം തീയതിയിലെ ഓണപരീക്ഷ മാറ്റിവെച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ രണ്ടിന് നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു. സെപ്റ്റംബർ ആറിലേക്കാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടാം തീയതി കാസർഗോഡ് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. അതേസമയം മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷ പരിപ്പാടികൾ നടത്താനും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാന തല ഓണാഘോഷങ്ങളും ഇത്തവണ ഉണ്ടാകും. ആർഭാടങ്ങൾ ഒഴിവാക്കി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 26 മുതലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒണപ്പരീക്ഷ ആരംഭിക്കുന്നത്. മഴയെ തുടർന്നുള്ള അവധി മൂലം പരീക്ഷ തീയതി മാറ്റുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നുവെങ്കിലും നേരത്തെ നിശ്ചയിച്ച തീയതിയിൽ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group