സംസ്ഥാനത്തെ രണ്ടു മാസത്തെ റേഷൻ വിതരണം കുരുങ്ങി;ഇ പോസ് സംവിധാനത്തിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരുന്നതാണ് പ്രശ്നം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം സാങ്കേതിക പ്രശ്നങ്ങൾ കാരണത്തിൽ കുരുക്കിലായി.
ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു കൊടുക്കാനായിരുന്നു നർദ്ദേശം. ആദ്യമായാണ് രണ്ടു മാസത്തെ വിഹിതം ഒന്നിച്ചാവുന്നത്.

video
play-sharp-fill

റേഷൻ കടകളിൽ സാധാനങ്ങളുടെ വിതരണത്തിനും ബില്ലിംഗിനുമുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരുന്നതാണ് മുഖ്യ പ്രശ്നം.

കേന്ദ്ര സർക്കാരിനു കീഴിലുള്ള, ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് ഇ പോസിൽ ഈ വിവരങ്ങൾ ക്രമീകരിക്കാനുള്ള ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണം ചെയ്യാനുള്ള പച്ചരി, പുഴുക്കലരി, മട്ട അരി, ഗോതമ്പ്, ആട്ട എന്നിവയുടെ അളവ് പല തരത്തിലാണ് യന്ത്രത്തിൽ പല സമയത്തു കാണിക്കുന്നതെന്നു വ്യാപാരികൾ പറഞ്ഞു.

ഏപ്രിൽ നാലു മുതലാണ് സംസ്ഥാനത്താകെ രണ്ടു മാസ റേഷൻ വിതരണം ആരംഭിച്ചത്. ഏപ്രിൽ മാസത്തെ റേഷൻ 30 വരെയും മേയ് മാസത്തെ റേഷൻ മേയ് 30 വരെയും വാങ്ങാനാകും.

പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഒന്നിച്ചു റേഷൻ നൽകുന്നത്. റേഷൻ വിതരണത്തിലെ സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. അതിനിടെ ഇന്നലെ വൈകിട്ട് നാലുവരെ 11.25 ലക്ഷം കാർഡ് ഉടമകൾ ഏപ്രിൽ, മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്രി.