
കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാര്‍ മില്‍മയുടെ വിറ്റുവരവില്‍ 152.11 കോടിയുടെ വര്‍ദ്ധന.
വിറ്റുവരവ് മുന്‍വര്‍ഷത്തെ 1622.17 കോടിയില്‍ നിന്ന് 1774.28 കോടി രൂപയായി. പാല് വില്‍പ്പനയില്‍ 5.1 ശതമാനവും, തൈരില്‍ 3.6 ശതമാനവും നെയ്യില്‍ 21.8 ശതമാനവും ഐസ്ക്രീമില് 19.6 ശതമാനവും വര്‍ദ്ധനയുണ്ട്.
മേഖലാ യൂണിയന്റെ 57 മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ താരമായി. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.7 ശതമാനം വര്‍ദ്ധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യ്, പാലട, പനീര്‍, ഡെയറി വൈറ്റ്നര് എന്നിവയുടെ കയറ്റുമതിയില്‍ 11 ശതമാനം വര്‍ദ്ധനയുണ്ട്. പാല് സംഭരണം 11.7 ശതമാനം ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം പ്രതിദിനം ശരാശരി പാല് സംഭരണം 613437 ലിറ്ററായിരുന്നത് ഇത്തവണ 685075 ലിറ്ററായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വിലയായി 1165 കോടി രൂപനല്‍കി. അധിക പാല്‍വിലയും മറ്റ് ആനുകൂല്യങ്ങളുമായി 75 കോടി രൂപ ഉള്‍പ്പെടെ 1240 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി നല്കി.



