
കൊല്ലം: കൊല്ലത്ത് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്ക്. ലിങ്ക് റോഡിലാണ് അപകടം. ഹോക്കി താരങ്ങളായ പെൺകുട്ടികളാണ് പരിക്കേറ്റത്.
നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൈവരി തകർന്ന് പെൺകുട്ടികൾ കായലിലേക്ക് വീണു. സമീപത്തെ കടയിൽ നിന്ന രണ്ട് യുവാക്കളാണ് പെൺകുട്ടികളെ കരയ്ക്ക് കയറ്റിയത്.
കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ പെൺകുട്ടികൾ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


