കേന്ദ്ര സര്‍ക്കാര്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ജോലിയവസരം; ലക്ഷങ്ങളാണ് ശമ്പളം; അപേക്ഷ 15ന് ആരംഭിക്കും

Spread the love

എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ മാനേജര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ ഒഴിവുകള്‍ 46. താല്‍പര്യമുള്ളവര്‍ മെയ് 5ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

എന്‍ടിപിസി- ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-RE, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- ഫിനാന്‍സ്, അസിസ്റ്റന്റ് മാനേജര്‍- ആര്‍ഇ, അസിസ്റ്റന്റ് മാനേജര്‍- ഫിനാന്‍സ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 46.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-RE 14 ഒഴിവ്
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- ഫിനാന്‍സ് 02 ഒഴിവ്
അസിസ്റ്റന്റ് മാനേജര്‍- ആര്‍ഇ 28 ഒഴിവ്
അസിസ്റ്റന്റ് മാനേജര്‍- ഫിനാന്‍സ് 02 ഒഴിവ്

യോഗ്യത

പ്രായപരിധി, യോഗ്യത തുടങ്ങിയ വിശദവിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാവും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ എന്‍ടിപിസി-ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാനേജര്‍ തസ്തികകളിലേക്കുള്ള അപേക്ഷ ഏപ്രില്‍ 15 മുതലാണ് ആരംഭിക്കുക. അപേക്ഷ വിന്‍ഡോ അന്നേദിവസം തുറക്കും. ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.

Website: https://www.ngel.in/ngel-home