
കോട്ടയം: സംസ്ഥാന പോലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ (112) നമ്പറിലേക്ക് നിരന്തരം വ്യാജ കോളുകളും തെറ്റായ വിവരങ്ങളും നൽകി പോലീസിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയ യുവാവിനെതിരെ കേസെടുത്ത് വാകത്താനം പോലീസ്.
കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴായി ഫോൺ ചെയ്ത് വ്യാജ വിവരങ്ങൾ നൽകുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതുമൂലം അടിയന്തര സേവനങ്ങളുടെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടതായും യഥാർത്ഥ ആവശ്യങ്ങൾക്ക് പ്രതികരിക്കുന്നതിൽ തടസ്സം ഉണ്ടാക്കിയതായും പോലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാങ്കേതിക പരിശോധനയിൽവിളിച്ച ഫോൺ നമ്പർ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, നിയമനടപടികൾ ആരംഭിച്ചു.
അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.



