വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങാനും ഇനി ആപ്പ് !
കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണവും ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് എക്ലെറ്റിക് ഈറ്റ്‌സാണ് ഡൈന്‍ അപ്‌സ് എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചത്. കോഴിക്കോട് സ്വദേശി സജ്‌ന വീട്ടിലിന്റെ മനസിലുദിച്ച ആശയമാണ് ഡൈന്‍ അപ്‌സ് ആപ്പ്. വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം വാങ്ങുവാനും ഒപ്പം വിൽക്കുവാനും ആപ്പിലൂടെ സാധിക്കും. പരീക്ഷണ ഘട്ടത്തിൽ വിജയിച്ച ആപ്പിന്റെ പ്രവർത്തനം ഇനി കൊച്ചിയിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള വേദിയാണ് ഡൈന്‍ അപ്‌സ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളില്‍ നിന്നുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേര്‍ച്ച് ഓപ്ഷന്‍ ഈ ആപ്പ് നല്‍കുന്നു. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിനുള്ള വില ഓണ്‍ലൈനായി തന്നെ അടയ്ക്കാവുന്നതുമാണ്. ഹോം ഡെലിവറി, അല്ലെങ്കില്‍ ഇന്‍പേഴ്‌സണ്‍ പിക് അപ്പ് സൗകര്യവും ഇതിലുണ്ട്. കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ആപ്പ് അവതരിപ്പിച്ചത്. വനിതകള്‍ക്ക് തങ്ങളുടെ പാചക അഭിരുചി പ്രദര്‍ശിപ്പിക്കാന്‍ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദി ലഭ്യമാക്കാനും അതുവഴി ഒരു വരുമാനമാര്‍ഗം കണ്ടെത്താനും ഡൈന്‍ അപ്‌സ് സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമായ ഡൈന്‍ അപ്‌സ് ആപ്പിന്റെ ഐഫോണ്‍ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും.