
ഡൽഹി : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രംഗത്ത്.
സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പല്‍ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു. എല്‍പിജി നിറച്ച ഒരു ഇന്ത്യൻ കപ്പല്‍ കൂടിയാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഗ്രീൻ ആശ എന്ന കപ്പലാണ് സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
15,400 ടണ്‍ എല്‍പിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടണ്‍ എല്‍പിജി നിറച്ച നാല് കപ്പലുകള്‍കൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്.
അതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു. ഹോർമുസ് കടല്‍പാത തുറക്കേണ്ടതിൻറെ ആവശ്യകത ഇറാൻ വിദേശകാര്യ മന്ത്രിയെ ഇന്ത്യ അറിയിച്ചതായും സൂചനയുണ്ട്. ആഗോള വ്യാപാരത്തിന് ഈ കടല്‍പാത അതീവ നിർണായകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.



