ശബരിമല യുവതീപ്രവേശം;സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ; വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ച്

Spread the love

ദില്ലി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.

video
play-sharp-fill

ശബരിമല വിധിയിൽ പുനഃപരിശോധന വേണം എന്ന് ആവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും കോടതി ആദ്യം കേൾക്കുക. പുനഃപരിശോധയെ അനുകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ നിലപാട്.

ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത് സുപ്രധാന വാദമാണ്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴാഴ്ച്ച വരെ വാദം നടക്കും. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിയുടെ പുനപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്.

യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് നേതൃത്വം നൽകും.

ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ്‌ ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാണ്.

യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്.

പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായും യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക.

ഒരു മണിക്കൂറാകും കേരളത്തിനുള്ള സമയം. യുവതിപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡ് വാദങ്ങൾ സമർപ്പിച്ചത്. ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിം ഗ്വിയാണ് വാദിക്കുന്നത്.

മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികൾ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാൻ പോകുന്നത്.

ശബരിമലയിലെ യുവതിപ്രവേശനത്തിനു പുറമെ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശം, മുസ്ലിം ബോറ വിഭാഗത്തിലെ ചേല കർമ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബഞ്ച് പരിശോധിക്കും.