പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് ഇന്ന് കൊട്ടിക്കലാശം; വാശിയേറിയ പോരാട്ടത്തിൽ വോട്ടുറപ്പിക്കാൻ മുന്നണി പ്രവർത്തകരും സ്ഥാനാർത്ഥികളും നെട്ടോട്ടത്തിൽ

Spread the love

കോ​​ട്ട​​യം: ക​​ലാ​​ശ​​ക്കൊ​​ട്ട് ആ​​വേ​​ശ​​മാ​​ക്കാ​​നും കൊ​​ഴു​​പ്പി​​ക്കാ​​നും മു​​ന്ന​​ണി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും. മ​​ണ്ഡ​​ല, പ​​ഞ്ചാ​​യ​​ത്ത് ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ മു​​ന്ന​​ണി​​ക​​ള്‍ ഗം​​ഭീ​​ര ക​​ലാ​​ശ​​ക്കൊ​​ട്ടാ​​ണു പ്ലാ​​ന്‍ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍ വ​​ന്ന സ​​മ​​യ​​ക്കു​​റ​​വി​​ന്‍റെ തി​​രി​​ച്ച​​ടി​​ക്ക് ആ​​വേ​​ശ​​ക​​ര​​മാ​​യ കൊ​​ട്ടി​​ക്ക​​ലാ​​ശ​​ത്തി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ല്‍​കാ​​നാ​​ണു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ശ്ര​​മം.

video
play-sharp-fill

മ​​ണ്ഡ​​ല ആ​​സ്ഥാ​​ന​​ത്തെ ജം​​ഗ്ഷ​​നു​​ക​​ളാ​​ണു കൊ​​ട്ടി​​ക്ക​​ലാ​​ശ​​ത്തി​​നു സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്നു മു​​ന്ന​​ണി​​ക​​ള്‍​ക്കും പ്ര​​ത്യേ​​കം സ്ഥ​​ല​​ങ്ങ​​ള്‍ പോ​​ലീ​​സ് നി​​ശ്ച​​യി​​ച്ചു ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. എ​​ല്ലാ സ്ഥ​​ല​​ങ്ങ​​ളി​​ലും ഒ​​രു പോ​​ലെ കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ പോ​​ലീ​​സ് ശ​​ക്ത​​മാ​​യ സു​​ര​​ക്ഷ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. പ​​ല​​യി​​ട​​ത്തും ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​മു​​ണ്ട്.

പ്ര​​ചാ​​ര​​ണ ദി​​വ​​സ​​ങ്ങ​​ള്‍ കു​​റ​​യു​​ക​​യും അ​​വ​​ധി ദി​​ന​​ങ്ങ​​ള്‍ ഏ​​റു​​ക​​യും ചെ​​യ്ത​​തി​​നാ​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ വാ​​ഹ​​ന​​പ്ര​​ചാ​​ര​​ണം നേ​​ര​​ത്തെ തു​​ട​​ങ്ങു​​ക​​യും ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്‌​​ച​​യോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​​ട​​ര്‍​ന്നു സ്ഥാ​​പ​​ന​​ങ്ങ​​ളും ക​​ട​​ക​​ളും സ​​ന്ദ​​ര്‍​ശി​​ച്ചും പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ളെ നേ​​രി​​ല്‍​ക്ക​​ണ്ടും കു​​ടും​​ബ​​സം​​ഗ​​മ​​ങ്ങ​​ളും റോ​​ഡ് ഷോ​​ക​​ളും സം​​ഘ​​ടി​​പ്പി​​ച്ചും വോ​​ട്ട് അ​​ഭ്യ​​ര്‍​ഥ​​ന​​യി​​ലാ​​യി​​രു​​ന്നു. ദേ​​ശീ​​യ, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളും അ​​വ​​സാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ക​​ളം നി​​റ​​ഞ്ഞു.

ഇ​​ന്ന് രാ​​വി​​ലെ​​മു​​ത​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം പ​​ര്യ​​ട​​നം ന​​ട​​ത്തും. മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും ബൈ​​ക്ക് റാ​​ലി​​യും റോ​​ഡ് ഷോ​​യു​​മാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​ച്ച ക​​ഴി​​യു​​ന്ന​​തോ​​ടെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം മ​​ണ്ഡ​​ല ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു സ്ഥാ​​നാ​​ര്‍​ഥി​​യും പ്ര​​വ​​ര്‍​ത്ത​​ക​​രും നീ​​ങ്ങും.

വ​​ര്‍​ണ, വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ളോ​​ടെ​​യു​​ള്ള ക​​ലാ​​ശ​​മാ​​ണു പ​​ദ്ധ​​തി​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്. പ്ര​​ചാ​​ര​​ണ രം​​ഗ​​ത്തെ മേ​​ല്‍​ക്കൈ അ​​വ​​സാ​​ന നി​​മി​​ഷം​​വ​​രെ നി​​ല​​നി​​ര്‍​ത്ത​​ണ​​മെ​​ങ്കി​​ല്‍ ക​​ലാ​​ശ​​ക്കൊ​​ട്ട് നി​​റ​​പ്പ​​കി​​ട്ടു​​ള്ള​​താ​​ക്ക​​ണ​​മെ​​ന്നാ​​ണ് മു​​ന്ന​​ണി​​ക​​ളു​​ടെ പ​​ക്ഷം.

അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളെ കൊ​​ഴു​​പ്പി​​ക്കാ​​ന്‍ ചെ​​ണ്ട, നാ​​സി​​ക് ദോ​​ൾ മേ​​ള​​ങ്ങ​​ളു​​മു​​ണ്ടാ​​കും. സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ ചി​​ത്ര​​വും ചി​​ഹ്ന​​വും പ​​തി​​ച്ച ടീ​​ഷ​​ര്‍​ട്ട്, കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ള്‍, ബ​​ലൂ​​ണു​​ക​​ള്‍, പാ​​ര​​ഡി ഗാ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി വി​​സ്മ​​യ​​ക​​ര​​വും ആ​​വേ​​ശ​​ഭ​​രി​​ത​​വു​​മാ​​യ വി​​വി​​ധ ആ​​ഘോ​​ഷ​​ങ്ങ​​ളാ​​ണ് മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്ക് ക​​യ​​റി​​നി​​ല്‍​ക്കാ​​ന്‍ പ​​ര്യ​​ട​​ന വാ​​ഹ​​നം മു​​ത​​ല്‍ ക്രെ​​യി​​ന്‍ വ​​രെ​​യും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

കൊ​​ട്ടി​​ക്ക​​ലാ​​ശം ക​​ഴി​​യു​​ന്ന​​തോ​​ടെ, സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും ബൂ​​ത്ത് ഒ​​രു​​ക്കം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്ക് നീ​​ങ്ങും. എ​​തി​​ര്‍ ചേ​​രി​​യി​​ല്‍ നി​​ന്നു​​ള്‍​പ്പെ​​ടെ വോ​​ട്ട് മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​മു​​ണ്ടാ​​കും. നേ​​രി​​ല്‍​ക്ക​​ണ്ടാ​​ല്‍ വോ​​ട്ട് ഉ​​റ​​പ്പെ​​ന്ന് അ​​റി​​യി​​പ്പ് ല​​ഭി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ ഓ​​ടി​​യെ​​ത്തും. വോ​​ട്ട​​ര്‍​മാ​​രെ സ്വാ​​ധീ​​നി​​ക്കാ​​ന്‍ ശ്ര​​മ​​മു​​ണ്ടാ​​കു​​മെ​​ന്ന ധാ​​ര​​ണ​​യി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ​​യും പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യും മ​​റു​​വി​​ഭാ​​ഗം പി​​ന്തു​​ട​​രു​​ന്ന​​തി​​നും പ​​ല സ്ഥ​​ല​​ങ്ങ​​ളും സാ​​ക്ഷ്യം വ​​ഹി​​ക്കും.

കോ​​ട്ട​​യം

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ റോ​​ഡ് ഷോ ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മ​​നോ​​ര​​മ ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നാ​​രം​​ഭി​​ച്ച് ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​ല്‍ സ​​മാ​​പി​​ക്കും. തു​​ട​​ര്‍​ന്ന് ക​​ലാ​​ശ​​ക്കൊ​​ട്ട് ന​​ട​​ക്കും. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ രാ​​വി​​ലെ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​ശേ​​ഷം ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ തി​​രു​​ന​​ക്ക​​ര അ​​മ്പ​​ലം റോ​​ഡി​​ല്‍ ക​​ലാ​​ശ​​ക്കൊ​​ട്ടി​​നാ​​യി കേ​​ന്ദ്രീ​​ക​​രി​​ക്കും.

എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി പി. ​​അ​​നി​​ല്‍​കു​​മാ​​റി​​ന്‍റെ ക​​ലാ​​ശ​​ക്കൊ​​ട്ട് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു​​മു​​ത​​ല്‍ കോ​​ട്ട​​യം ഗാ​​ന്ധി പ്ര​​തി​​മ മു​​ത​​ല്‍ ഹെ​​ഡ് പോ​​സ്റ്റോ​​ഫീ​​സ് വ​​രെ​​യു​​ള്ള സ്ഥ​​ല​​ത്ത് ന​​ട​​ക്കും.

പു​​തു​​പ്പ​​ള്ളി

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ചാ​​ണ്ടി ഉ​​മ്മ​​നു കൊ​​ട്ടി​​ക്ക​​ലാ​​ശം ഔ​​ദ്യോ​​ഗി​​ക​​മാ​​യി ഇ​​ല്ല. ലോ​​കാ​​രോ​​ഗ്യ ദി​​ന​​മാ​​യ ഇ​​ന്ന് കൊ​​ല്ലം ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ല്‍ ആ​​രോ​​ഗ്യ മേ​​ഖ​​ല​​യെ ത​​ക​​ര്‍​ത്ത എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള കാ​​മ്പ​​യി​​നു ചാ​​ണ്ടി ഉ​​മ്മ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കും.

എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ​​യും എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി ര​​വീ​​ന്ദ്ര​​നാ​​ഥ് വാ​​ക​​ത്താ​​ന​​ത്തി​​ന്‍റെ​​യും കൊ​​ട്ടി​​ക്ക​​ലാ​​ശം പാ​​മ്പാ​​ടി​​യി​​ല്‍ ന​​ട​​ക്കും.
ഏ​​റ്റു​​മാ​​നൂ​​ര്‍

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ കൊ​​ട്ടി​​ക്ക​​ലാ​​ശ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഉ​​ച്ച​​ക​​ഴി​​ഞ്ഞു 1.30ന് ​​പാ​​ലാ റോ​​ഡി​​ല്‍ കൂ​​ട​​ല്ലൂ​​ര്‍ ക​​വ​​ല​​യി​​ല്‍ നി​​ന്ന് റോ​​ഡ് ഷോ ​​ആ​​രം​​ഭി​​ക്കും. ഏ​​റ്റു​​മാ​​നൂ​​ര്‍, നീ​​ണ്ടൂ​​ര്‍, ആ​​ര്‍​പ്പൂ​​ക്ക​​ര വ​​ഴി നാ​​ലി​​നു​​ശേ​​ഷം അ​​തി​​ര​​മ്പു​​ഴ​​യി​​ല്‍ എ​​ത്തും. തു​​ട​​ര്‍​ന്ന് അ​​തി​​ര​​മ്പു​​ഴ ടൗ​​ണി​​ല്‍ കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ക്കും. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ കൊ​​ട്ടി​​ക്ക​​ലാ​​ശം വൈ​​കു​​ന്നേ​​രം സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ മു​​ത​​ല്‍ മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി റോ​​ഡ്‌​​ഷോ​​യാ​​യി പ​​ര്യ​​ട​​നം ന​​ട​​ത്തും.

എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി ആ​​തി​​ര ഡി. ​​നാ​​യ​​ര്‍ കൊ​​ട്ടി​​ക്ക​​ലാ​​ശ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ത​​വ​​ള​​ക്കു​​ഴി ജം​​ഗ്ഷ​​നി​​ല്‍ നി​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍ ടൗ​​ണി​​ലേ​​ക്ക് റോ​​ഡ് ഷോ ​​ന​​ട​​ത്തും. തു​​ട​​ര്‍​ന്നു സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ കൊ​​ട്ടി​​ക്ക​​ലാ​​ശം സം​​ഘ​​ടി​​പ്പി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ക​​ലാ​​ശ​​ക്കൊ​​ട്ട് ക​​ള​​ര്‍​ഫു​​ള്‍ ആ​​ക്കാ​​നാ​​ണ് മൂ​​ന്നു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ജോ​​ബ് മൈ​​ക്കി​​ളി​​ന്‍റെ പ്ര​​ക​​ട​​നം കെ​​എ​​സ്ആ​​ര്‍​ടി​​സി ജം​​ഗ്ഷ​​ന്‍ ഭാ​​ഗ​​ത്തും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി വി​​നു ജോ​​ബി​​ന്‍റെ പ്ര​​ക​​ട​​നം പാ​​ര്‍​ക്ക് ലാ​​ൻ​​ഡ് ജം​​ഗ്ഷ​​നി​​ലും എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി ബി. ​​രാ​​ധാ​​കൃ​​ഷ്ണ മേ​​നോ​​ന്‍റെ പ്ര​​ക​​ട​​നം കാ​​വാ​​ലം​​ബ​​സാ​​ര്‍ ജം​​ഗ്ഷ​​നി​​ലും സ​​മാ​​പി​​ക്കും.

മ​​റ്റു പാ​​ര്‍​ട്ടി​​ക​​ളു​​ടെ പ്ര​​ക​​ട​​നം മാ​​ര്‍​ക്ക​​റ്റ് റോ​​ഡ് ഭാ​​ഗ​​ത്തും സ​​മാ​​പി​​ക്കും.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം ചു​​റ്റി​​സ​​ഞ്ച​​രി​​ച്ചു പ്ര​​ക​​ട​​ന​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ എ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തും. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് മ​​ണ്ഡ​​ല​​ത്തി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചു പ്ര​​ക​​ട​​ന​​മാ​​യി പൊ​​ന്‍​കു​​ന്ന​​ത്ത് എ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തും. എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി ജോ​​ര്‍​ജ് കു​​ര്യ​​ന്‍റെ പ്ര​​ക​​ട​​നം പൊ​​ന്‍​കു​​ന്നം ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യാ​​ണു കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തു​​ന്ന​​ത്.

പൂ​​ഞ്ഞാ​​ര്‍

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍റെ കൊ​​ട്ടി​​ക്ക​​ലാ​​ശം ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും എ​​രു​​മേ​​ലി​​യി​​ലു​​മാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സം​​ഘ​​ടി​​ച്ചെ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തി പി​​രി​​ഞ്ഞു​​പോ​​കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലാ​​ണ് കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തു​​ന്ന​​ത്. എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി പി.​​സി. ജോ​​ര്‍​ജ് മു​​ണ്ട​​ക്ക​​യ​​ത്താ​​ണ് കൊ​​ട്ടി​​ക്ക​​ലാ​​ശം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പാ​​ലാ

വാ​​ശി​​യേ​​റി​​യ ത്രി​​കോ​​ണ പോ​​ര് ന​​ട​​ക്കു​​ന്ന പാ​​ലാ​​യി​​ല്‍ ക​​ലാ​​ശ​​ക്കൊ​​ട്ടി​​ല്‍ തീ​​പാ​​റും. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി മാ​​ണി സി. ​​കാ​​പ്പ​​ൻ കൊ​​ട്ടി​​ക്ക​​ലാ​​ശം ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

എ​​ളി​​യ രീ​​തി​​യി​​ലാ​​ണ് പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ജോ​​സ് കെ. ​​മാ​​ണി പാ​​ലാ ന​​ഗ​​ര​​ത്തെ ഇ​​ള​​ക്കി​​മ​​റി​​ച്ചു ടൗ​​ണ്‍ ബ​​സ് സ്റ്റാ​​ന്‍​ഡ് മു​​ത​​ല്‍ ളാ​​ലം പാ​​ലം​​വ​​രെ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യാ​​ണ് കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ​​യും വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ സം​​ഘ​​വും പ്ര​​ക​​ട​​ന​​ത്തി​​ല്‍ അ​​ണി​​നി​​ര​​ക്കും. എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി ഷോ​​ണ്‍ ജോ​​ര്‍​ജി​​ന്‍റെ കൊ​​ട്ടി​​ക്ക​​ലാ​​ശം കു​​രി​​ശു​​പ​​ള്ളി​​ക്ക​​വ​​ല​​യി​​ലാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ന്നു​​മെ​​ത്തു​​ന്ന പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ആ​​ഘോ​​ഷ​​ങ്ങ​​ളും ആ​​ര്‍​പ്പു​​വി​​ളി​​ക​​ളു​​മാ​​യി കു​​രി​​ശു​​പ​​ള്ളി​​ക്ക​​വ​​ല​​യി​​ല്‍ എ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തി മ​​ട​​ങ്ങും.

ക​​ടു​​ത്തു​​രു​​ത്തി

ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ മൂ​​ന്നു മു​​ന്ന​​ണി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി​​ട്ടാ​​ണു കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തു​​ന്ന​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി മോ​​ന്‍​സ് ജോ​​സ​​ഫ് പ്ര​​ക​​ട​​ന​​മാ​​യി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തും. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​മ​​ല ജി​​മ്മി പ്ര​​ക​​ട​​ന​​മാ​​യി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ലെ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തും.

എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി സു​​രേ​​ഷ് ഇ​​ട്ടി​​ക്കു​​ന്നേ​​ല്‍ പ്ര​​ക​​ട​​ന​​മാ​​യി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കൊ​​പ്പം സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ പാ​​ലാ റോ​​ഡി​​ലെ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തും.

വൈ​​ക്കം

വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ലെ മൂ​​ന്നു മു​​ന്ന​​ണി​​ക​​ളു​​ടെ കൊ​​ട്ടി​​ക്ക​​ലാ​​ശം വൈ​​ക്കം പ​​ടി​​ഞ്ഞാ​​റെ ന​​ട ക​​ച്ചേ​​രി​​ക്ക​​വ​​ല​​യി​​ലും പ​​ഞ്ചാ​​യ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലു​​മാ​​ണു ന​​ട​​ത്തു​​ന്ന​​ത്.

പ​​ടി​​ഞ്ഞാ​​റെ ന​​ട​​യി​​ലേ​​ക്കു എ​​ത്തു​​ന്ന​​തി​​നു മൂ​​ന്നു​​വ​​ഴി​​ക​​ളു​​ണ്ട്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി കെ. ​​ബി​​നി​​മോ​​നും സം​​ഘ​​വും ഒ​​രു വ​​ഴി​​യി​​ലൂ​​ടെ എ​​ത്തു​​മ്പോ​​ള്‍ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി പി. ​​പ്ര​​ദീ​​പും സം​​ഘ​​വും ര​​ണ്ടാ​​മ​​ത്തെ വ​​ഴി​​യി​​ലൂ​​ടെ​​യും എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി കെ. ​​അ​​ജി​​ത്തും സം​​ഘ​​വും മൂ​​ന്നാ​​മ​​ത്തെ വ​​ഴി​​യി​​ലൂ​​ടെ​​യും പ​​ടി​​ഞ്ഞാ​​റെ ന​​ട ക​​ച്ചേ​​രി​​ക്ക​​വ​​ല​​യി​​ലും പ​​ഞ്ചാ​​യ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലും എ​​ത്തി കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്തും.