
ഏറ്റുമാനൂർ: ഏറ്റുമാനൂരിൻ്റെ സർവ മേഖലയിലും വികസനത്തിന്റെ വിസ്മയം തീർത്ത എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുളള ഒരുക്കത്തിലാണ് ഏറ്റുമാനൂരിലെ ജനത.
അതിന്റെ നേർ സാക്ഷ്യമാണ് ഏത് പ്രദേശത്ത് ചെന്നാലും ജനങ്ങൾ സ്ഥാനാർഥിക്ക് നൽകുന്ന ആവേശോജ്വല സ്വീകരണം. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏറ്റുമാനൂർ മണ്ഡലത്തിൽ മുഴങ്ങിക്കേൽക്കുന്ന ഒരേ ഒരു പേര് വി എൻ വാസവൻ്റെതാണ്.
മാധ്യമ സർവ്വേകൾ അത്രയും ചുണ്ടിക്കാണിക്കുന്നത് എൽഡിഎഫിന്റെ വിജയമാണ്. ഇത് പ്രവർത്തകരിലും ആവേശം ഇരട്ടിച്ചു. പ്രചാരണത്തിൽ മറ്റ് സ്ഥാനാർഥിയേക്കാളും ബഹുദൂരം മുന്നിലാണ് എൽഡിഎഫ്. ബൂത്ത് തലങ്ങളിലുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി.മണ്ഡലമാകെയുള്ള ജനസ്വീകാര്യത പര്യടനത്തിലൂടെ പൂർത്തിയാക്കിയത് വിജയത്തിലേക്കുള്ള കുതിപ്പായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാവി ഏറ്റുമാനൂരിൻ്റെ വികസന തുടർച്ചയ്ക്കായുള്ള പ്രകടന പത്രികയും സമർപ്പിച്ചു. തിങ്കളാഴ്ചത്തെ പര്യടനം പേരൂർ, അതിരമ്പുഴ, തിരുവാർപ്പ് മേഖലകളിൽ കേന്ദ്രീകരിച്ചു. അതിരമ്പുഴയിലെ എംസിഎഫിലെ ഹരിത കർമ്മ സേനാംഗങ്ങളെ സന്ദർശിച്ചു.
ശേഷം അതിരമ്പുഴ ബേസിക്സ് മിനറൽ വാട്ടർ പ്ലാൻ്റിലെ തൊഴിലാളികളെയും സന്ദർശിച്ചു.തുടർന്ന് തെള്ളകം അമ്പലം നഗർ നിവാസികളോട് വോട്ട് അഭ്യർഥിച്ചു. കല്യാണ സൽക്കാരത്തിലും മരണാനന്തര ചടങ്ങുകളിലും സാന്നിധ്യം അറിയിച്ചു.
ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന തുടർച്ചക്കായി സമർപ്പിക്കുന്ന പ്രകടനപത്രിക ജില്ലാ പഞ്ചായത്തംഗം ജിം അലക്സിന് കൈമാറി പ്രകാശനം ചെയ്തു. വൈകിട്ട് വനിതകൾ നയിച്ച റോഡ്ഷോയെ ഏറ്റുമാനൂരിൽ സ്വീകരിച്ചു.
റോഡ് ഷോയ്ക്ക് മേളപ്പെരുക്കം തീർത്ത മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയും സംഘത്തെയും സ്വീകരിച്ചു. തുടർന്ന് കുടുംബയോഗങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് തിങ്കളാഴ്ചത്തെ പര്യടനം അവസാനിപ്പിച്ചത്.



