ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വി.എൻ. വാസവന്റെ പ്രകടനപത്രിക പുറത്തിറക്കി;ഐ.ടി. പാർക്കും കാർഷിക വ്യവസായ സ്ഥാപനങ്ങളും;പ്രകടനപത്രിക കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് ഏറ്റുവാങ്ങി

Spread the love

ഏറ്റുമാനൂർ : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വി.എൻ. വാസവന്റെ പ്രകടനപത്രിക പുറത്തിറക്കി . വി.എൻ . വാസവനിൽ നിന്ന് പ്രകടനപത്രിക കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് ഏറ്റുവാങ്ങി .

video
play-sharp-fill

മണ്ഡലത്തിന്റെ ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മുന്നണി പ്രകടന പത്രികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷക്കാലം നാം കൈവരിച്ച സമാനതകളില്ലാത്ത വികസന നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കാനുള്ള കൃത്യമായ കർമ്മപദ്ധതിയാണ് ഈ പത്രികയിലൂടെ ജനസമക്ഷം സമർപ്പിക്കുന്നതെന്ന് വി . എൻ വാസവൻ പറഞ്ഞു.

മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ 27 മേഖലകളായി തിരിച്ച് ഒരൊന്നിലും കൃത്യമായ പ്ലാനിങ്ങൊടെയാണ് പ്രകടനയിൽ അവ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ടാണ് ഈ വികസനരേഖയ്ക്ക് രൂപം നൽകിയത്. സമയപരിധിക്കുള്ളിൽ എല്ലാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന വികസന ശില്പശാലകളിൽ അവ ഗൗരവമായി ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു .

വിദ്യാഭ്യാസം , കാർഷികം വ്യവസായം , ആരോഗ്യ മേഖല എന്നിങ്ങനെ വിശദമായ വികസനപദ്ധതികൾ പത്രിക മുനോട്ടു വയക്കുന്നു. ഏറ്റുമാനൂരിൽ ഐ.ടി പാർക്കും തിരുവാർപ്പിൽ മിനി ഐ.ടി പാർക്ക് വിഭാവനം ചെയ്യുന്ന പ്രകടന പത്രിക കുമരകത്ത് തൊഴിൽ നൈപുണ്യ പരിശീലനകേന്ദ്രം. തിരുവാർപ്പ് ഐ.ടിക്ക് പുതിയ കെട്ടിടം എന്നിവ സാധ്യമാക്കുമെന്നും ഉറപ്പു നൽകുന്നു.

ഏറ്റുമാനൂരിൽ ഫയർസ്റ്റേഷൻ,ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സിയെ ഓപ്പറേറ്റിംഗ് സ്റ്റേഷനാക്കും,ഏറ്റുമാനൂർ സ്പോർട്‌സ് കോംപ്ലക്സ്, കുട്ടികളുടെ പാർക്ക്, PWD റെസ്റ്റ് ഹൗസ്.
,അതിരമ്പുഴ പെണ്ണാർതോട് ആഴം കൂട്ടി വികസിപ്പിച്ച് ഉൾനാടൻ ജലഗതാഗ സംവിധാനപ്രാവർത്തികമാക്കും.

നാളികേരം അടിസ്ഥാനമാക്കിയുള്ള സംസ്കരിച്ച് ഉല്പ്‌പന്നങ്ങൾ ഉല്പ്പാദിപ്പി ക്കുന്ന ചെറുകിട വ്യവസായങ്ങളെ പ്രോ ത്സാഹിപ്പികുന്നതിന് പദ്ധതി
റബ്ബർ ഉല്പ‌ന്ന വ്യവസായങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകും., കാപ്പി, കുരുമുളക്, അടയ്ക്ക തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ സംസ്കരിക്കുന്ന വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.,

പുത്തൻ ആശയങ്ങളും പുതിയ സാങ്കേ തിക വിദ്യകളും ഉപയോഗപ്പെടുത്തിയുള്ള സ്റ്റാർട്ട് അപ്കൾക്ക് ആവശ്യമായ പിൻതുണ നൽകി പ്രവർത്തനം രംഗത്ത് എത്തിക്കും തുടങ്ങി ഏറ്റുമാനൂരിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പദ്ധതികളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്