
കോട്ടയം: കലാശക്കൊട്ട് ഒഴിവാക്കി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഇടതുപക്ഷ ദുർഭരണത്തെ അവസാനിപ്പിക്കാനും ആരോഗ്യ മേഖലയെ വീണ്ടെടുക്കാനും ആരോഗ്യ ദിനത്തിൽ ആരോഗ്യ മേഖലയെ തകർത്ത കേരള സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കറുത്ത വസ്ത്രത്തിൽ ഇന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചരണം നയിക്കും
ഫ്ളക്സും ബാനറും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ഇത്തവണ പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണം. ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്കാന് ഉപയോഗിക്കാനാണ് തീരുമാനം.
മണ്ഡല പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടിയുടെ പ്രചാരണം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


