
പാലക്കാട്: പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ സൈബർ ആക്രമണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തനിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തെരഞ്ഞെടുപ്പിൽ എൻ ഡി എ നടത്തുന്ന മുന്നേറ്റത്തിൽ വിറളിപൂണ്ടവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും വിദേശത്ത് ജോലി ചെയ്യുന്നവരടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബർ ആക്രമണം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
വിദേശത്തിരുന്ന് സൈബർ ആക്രമണം നടത്തുന്നവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എൻ ഡി എ സ്ഥാനാർഥി കൂട്ടിച്ചേർത്തു.



