play-sharp-fill
എറണാകുളം പൊലീസുകാരുടെ ശവപ്പറമ്പ് ആകുന്നു: മാനസിക പീഡനത്തെ തുടർന്ന് രണ്ടാമത്തെ പൊലീസുകാരനും ജീവനൊടുക്കി; സി ഐ നവാസ് നാട് വിട്ട നാട്ടിൽ പൊലീസുകാർ ആത്മഹത്യ മുനമ്പിൽ

എറണാകുളം പൊലീസുകാരുടെ ശവപ്പറമ്പ് ആകുന്നു: മാനസിക പീഡനത്തെ തുടർന്ന് രണ്ടാമത്തെ പൊലീസുകാരനും ജീവനൊടുക്കി; സി ഐ നവാസ് നാട് വിട്ട നാട്ടിൽ പൊലീസുകാർ ആത്മഹത്യ മുനമ്പിൽ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം പൊലീസിൽ എന്തോ ചീഞ്ഞുനാറുനുണ്ടെന്ന്. മേലുദ്യോഗസ്ഥന്റെ ക്രൂര മാനസിക പീഡനത്തെ തുടർന്ന് സിഐ നവാസിന് നാട് വിടേണ്ടി വന്ന എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തു. സി പി ഐ ക്കാരുടെ കല്ലേറും തല്ലും വാങ്ങിയ പൊലീസുകാർ സസ്പെൻഷൻ ഏറ്റുവാങ്ങി നിൽക്കുമ്പോഴാണ് ഓരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആത്മാഭിമാനത്തെ തന്നെ വൃണപ്പെടുത്തി രണ്ടാമത്തെ ആത്മഹത്യയും നടക്കുന്നത്. ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആലുവ കുട്ടമശേരി സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്.കഴിഞ്ഞ മാസം 20 ന് ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ.എസ് ഐ പൗലോസ് ജോൺ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചതിന് കൃത്യം ഒരു മാസം തികയുന്നതിന് മുമ്പാണ് ഇപ്പോൾ പുതിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി ജീവനൊടുക്കിയിരിക്കുന്നത്.
ബാബു ഒരാഴ്ചയായി മെഡിക്കൽ ലീവിലായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ വാട്ട്സപ്പ് ഗ്രൂപിൽ ഇത് സംബന്ധിച്ചുള്ള സന്ദേശം ബാബു പോസ്റ്റ് ചെയ്ത ശേഷമാണ് ബാബു വീടിനുള്ളിൽ തൂങ്ങി മരിച്ചത്. എസ് ഐ രാജേഷാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറ്റപ്പെടുത്തുന്ന കുറിപ്പിൽ , എസ് ഐയെ തല്ലിക്കൊല്ലണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഈ കുറിപ്പ് കൂടി പുറത്ത് വന്നതോടെ കടുത്ത മാനസിക സമ്മർദത്തിലാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ.
ഈ സാഹചര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമായും മുൻപ് പ്രശ്നം എന്താണെന്ന് കണ്ടെത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.