
ആക്കലപ്പുഴ: ജി സുധാകരന്റെ ജാതി അധിക്ഷേപത്തില്‍ പ്രതികരിച്ച് സി എസ് സുജാത.
സുധാകരനെപ്പോലെ ഒരാള്‍ അങ്ങനെ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നു എന്ന് സി എസ് സുജാത പ്രതികരിച്ചു.
സുധാകരൻ സിപിഎമ്മിന്റെ ഭാഗമായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
താനിപ്പോഴും സിപിഎം ആണെന്നും അതുകൊണ്ട് സലാമിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലപ്പുഴ പ്രവർത്തന മേഖലയാണ്. അവിടെ എല്ലാ വീടുകളും അറിയാം. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരുമായി നല്ല ബന്ധമുണ്ട്. അമ്പലപ്പുഴയിലെ എല്ലാ വീട്ടിലും പോകാൻ സ്വാതന്ത്ര്യമുണ്ട്.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വീട്ടില്‍ പോയി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ജി സുധാകരൻ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന പേടികൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും സി എസ് സുജാത പ്രതികരിച്ചു.



