സിപിഎം പ്രവര്‍ത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ട് കോടതി

Spread the love

കണ്ണൂർ: തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസില്‍ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു.

video
play-sharp-fill

തലശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലായ് 23നായിരുന്നു സലിമിന്റെ കൊലപാതകം.

കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് യു കെ സലിമിന്റെ പിതാവ് ആരോപിച്ചിരുന്നു. വിവാദമായ ഫസല്‍ വധക്കേസിലെ ചില രഹസ്യവിവരങ്ങള്‍ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം പറഞ്ഞിരുന്നു. വർഷങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സലിമിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത്.