വോട്ടര്‍ പട്ടിക ക്രമപ്പെടുത്തിയില്ല; ഒരു വീട്ടിലെ ആളുകള്‍ക്ക് പല സ്ഥലത്ത് വോട്ട്; പ്രതിസന്ധിയിലായി രാഷ്ട്രീയ പാര്‍ട്ടികള്‍

Spread the love

പാലക്കാട്: എസ്‌ഐആര്‍ കഴിഞ്ഞതോടെ പലയിടത്തും ഒരു വീട്ടില്‍ താമസിക്കുന്നവർക്ക് വ്യത്യസ്ത സ്ഥലത്ത് വോട്ട് ചെയ്യേണ്ട അവസ്ഥ.

video
play-sharp-fill

പാലക്കാട് പിരായിരിയില്‍ വാർഡ് തന്നെ മാറിയവരും ഉണ്ട്. വോട്ടർപട്ടിക ക്രമപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

സാധരണ ഗതിയില്‍ ഒരു വീട്ടില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ വോട്ടർ പട്ടികയില്‍ അടുത്തടുത്തയാണ് ഉണ്ടാവുക. എസ്‌ഐആര്‍ കഴിഞ്ഞെങ്കിലും ഇത് ക്രമപെടുത്തിയില്ല. ഇതോടെ ഭാര്യക്കും ഭർത്താവിനും രണ്ട് ബൂത്തില്‍ വോട്ടു ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൂത്ത് മാത്രമല്ല ചിലർക്ക് വാർഡ് തന്നെ മാറി വോട്ട് ചെയ്യണം. വോട്ടർ പട്ടിക ക്രമപെടുത്താത്തതിനാല്‍ വോട്ടർമാരെ പെട്ടെന്ന് കണ്ടെത്തുന്നതിനും രാഷ്ട്രീയ പാർട്ടികള്‍ പ്രയാസം നേരിടുന്നു.

സ്വന്തം വീട്ടില്‍ നിന്നും അകലെ ഉള്ള ബൂത്തുകളിലേക്ക് പോയി വോട്ട് ചെയ്യാൻ ആളുകള്‍ മടിക്കുമോ എന്ന ഭയവും രാഷ്ട്രീയ പാർട്ടികള്‍ക്കുണ്ട്.