വിതുരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു;സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്;ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തതായി പരാതി. അരുവിക്കര മണ്ഡലത്തിലെ വിതുര- കല്ലാറിലാണ് സംഭവം. പൊന്മുടിയില്‍ വിനോദസഞ്ചാരത്തിന് വന്ന അഞ്ചംഗ സംഘമാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

video
play-sharp-fill

ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിതുര പൊലീസ് കേസ് എടുത്തിട്ടുണ്ട്.