
തൃശൂർ: വാടാനപ്പള്ളിയില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ രണ്ടായിരത്തോളം കിറ്റുകള്‍ കൊണ്ടുപോകുന്നത് ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു.
ഇത് സംഘർഷത്തിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്ക്വാർഡ് സ്ഥലത്തെത്തി. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവർത്തകർ.
പൊലീസിന്റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്തെന്ന് ടി.എന്‍ പ്രതാപന് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു.



