‘ശരണ്യ ടീമിലെ ഏറ്റവും ബോള്‍ഡ് ആയിട്ടുള്ള ടീം ലീഡര്‍’ ; കുടകിലെ ട്രക്കിങ് കേന്ദ്രത്തില്‍ തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് സുഹൃത്തുക്കള്‍

Spread the love

മടിക്കേരി: കര്‍ണാടകയിലെ കുടകിലെ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തില്‍ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്ക് വേണ്ടിയുള്ള തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് ശരണ്യയുടെ സഹ പ്രവർത്തകർ.

video
play-sharp-fill

തെരച്ചിലിന് ഡ്രോണോ, ഡോഗ് സ്കോഡോ ഇല്ലെന്നും ഉദ്യോഗസ്ഥർ കള്ളം പറയുന്നെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ശരണ്യയെ കാണാതായത് അറിഞ്ഞ ഉടനെ കൊച്ചിയില്‍ നിന്നും കുടകില്‍ എത്തിയതാണ് ഇവർ.

ശരണ്യ തങ്ങളുടെ ടീമിലെ ഏറ്റവും ബോള്‍ഡ് ആയിട്ടുള്ള ടീം ലീഡർ ആണെന്നാണ് സഹപ്രവർത്തകർ പറയുന്നത്. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രക്കിങിനായി കുടകിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വളരെ വൈകിയാണ് തെരച്ചില്‍ ആരംഭിച്ചതെന്നും രാവിലെ 10.30ന് മാത്രമാണ് സംഘം മുകളിലേക്ക് പോയതെന്നും ശരണ്യയുടെ സുഹൃത്ത് പറഞ്ഞു. ശരണ്യയെ അവസാനമായി കണ്ട സ്ഥലത്ത് എത്താൻ തന്നെ നാലു മണിക്കൂറോളം എടുക്കും.

അതിനാല്‍ തന്നെ തെരച്ചിലിന് വളരെ കുറച്ച്‌ സമയം മാത്രമാണ് ലഭിക്കുക. ഡ്രോണും ഡോഗ് സ്ക്വാഡും ഒക്കെ ഉപയോഗിച്ച്‌ പരിശോധന നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, ഇവിടെ അത്തരമൊരു പരിശോധന നടക്കുന്നില്ല. സോളോ ട്രക്കിങിന് പോയിട്ട് നല്ല മുൻപരിചയം ഉള്ള ആളാണ് ശരണ്യയെന്നും ടീമിലെ വളരെ ബോള്‍ഡായിരുന്ന വ്യക്തിയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.