ശരണ്യയെ കാണാതായ സംഭവം; കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ കെ സി വേണുഗോപാല്‍; ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാൻ നിര്‍ദേശം

Spread the love

കോഴിക്കോട്: കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാൻ ഇടപെട്ട് കെ സി വേണുഗോപാല്‍ എംപി.

video
play-sharp-fill

കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെ സി വേണുഗോപാല്‍ ചോദിച്ചറിഞ്ഞു.

തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരണ്യയുടെ അച്ഛനുമായും കെ സി വേണുഗോപാല്‍ സംസാരിച്ചിരുന്നു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെ സി അറിയിച്ചു.