
വയനാട്: ചൂരല്‍മല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്.
പാർട്ടിയെ പൊതുമധ്യത്തില്‍ മോശമാക്കുന്നതിന് ശ്രമം. നടക്കുന്നത് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു വിഭാഗം വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. മൂന്നുപേർക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മേരി വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ആപ്പിലൂടെയാണ് കോണ്‍ഗ്രസ് പണം സ്വീകരിച്ചതങ്കില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസ് കണക്ക് പുറത്തിവിട്ടതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതർക്ക് വീട് നിർമ്മിക്കാൻ കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് അക്കൗണ്ട് പരിശോധിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാൻ പാർട്ടി തയ്യാറാണെന്ന് ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കിയിരുന്നു. വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതില്‍ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കാൻ കോണ്‍ഗ്രസ് പിരിച്ച തുകയുടെ കണക്കുകള്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിവിട്ടിരുന്നു. ഭവന നിർമാണത്തിനായി കോണ്‍ഗ്രസ് 6 കോടി 43 ലക്ഷം രൂപയാണ് പിരിച്ചത്. ഇതില്‍ ഒരു കോടി 5 ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് നല്‍കി. രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയതിന് 6 കോടി 18 ലക്ഷം രൂപ ചെലവായെന്നും കെപിസിസി പ്രസിഡന്റ് കണ്ണൂരില്‍ പറഞ്ഞു.



