ഇറാന് വിട്ടുകൊടുത്തില്ല; യുഎസ് പെെലറ്റിനെ കണ്ടെത്തി; സുരക്ഷിതനാണെന്ന് ട്രംപ്

Spread the love

വാഷിംഗ്‌ടണ്‍: ഇറാനില്‍ തകർന്നുവീണ യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ പെെലറ്റിനെ മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ കണ്ടെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

video
play-sharp-fill

തെക്കുപടിഞ്ഞാറൻ ഇറാനില്‍ വെടിവച്ചിട്ട യുഎസിന്റെ എഫ് – 15 യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇന്നലെ ഇറാൻ സെെന്യവും തെരച്ചില്‍ നടത്തിയിരുന്നു.

പൈലറ്റ് ഇറാന്റെ പിടിയിലായാല്‍ യുഎസിന് അത് ദോഷം ചെയ്യുമെന്ന് മുൻകൂട്ടി കണ്ടാണ് പെെലറ്റിനായി വൻ തെരച്ചില്‍ ട്രംപിന്റെ നിർദേശപ്രകാരം നടന്നത്. ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് പെെലറ്റിനെ വീണ്ടെടുക്കാൻ അയച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.