
തിരുവനന്തപുരം: പള്ളിയുടെ കോംപൗണ്ടില്‍ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം, പുതുക്കുറിച്ചി സ്വദേശി കുമാർ പി പ്രതീഷ് (41) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മോഷണം നടന്നത്. ചെറുവെട്ടുകാട് ‘അസംബ്ലീസ് ഓഫ് ഗോഡ്’ ചർച്ചിന് മുൻപില് പാർക്ക് ചെയ്തിരുന്ന പുന്നക്കുളം സ്വദേശിയുടെ സ്കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ച് കടന്നത്. ഉടമ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും സ്കൂട്ടർ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എസ്ഐ ഓമനക്കുട്ടൻ നായർ, എഎസ്ഐ ജയകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


