കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാം; ഒന്നര ലക്ഷം രൂപ ശമ്പളം; മാനേജര്‍ ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

Spread the love

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ജോലി നേടാന് അവസരം. വിവിധ മാനേജർ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രില് 17ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ മാനേജർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 3.

സീനിയർ മാനേജർ (സിവില് എഞ്ചിനീയറിങ്) 1 ഒഴിവ്
സീനിയർ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് 1 ഒഴിവ്
സീനിയർ മാനേജർ എച്ച്‌ആർ 1 ഒഴിവ്
പ്രായപരിധി

സീനിയർ മാനേജർ (സിവില് എഞ്ചിനീയറിങ്) 52 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 31 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
സീനിയർ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്
സീനിയർ മാനേജർ എച്ച്‌ആർ

ശമ്പളം

സീനിയർ മാനേജർ (സിവില് എഞ്ചിനീയറിങ്) പ്രതിമാസം 1,50,000 രൂപ ശമ്പളമായി ലഭിക്കും. എക്സ്പീരിയൻസിന് അനുസരിച്ച്‌ ശമ്പളത്തിൽ വർധനവുണ്ടാവും.
സീനിയർ ഇലക്‌ട്രിക്കല് എഞ്ചിനീയറിങ് പ്രതിമാസം 1,50,000 രൂപ ശമ്പളമായി ലഭിക്കും. എക്സ്പീരിയൻസിന് അനുസരിച്ച്‌ ശമ്പളത്തിൽ വര്ധനവുണ്ടാവും.
സീനിയർ മാനേജർ എച്ച്‌ആർ പ്രതിമാസം 1,50,000 രൂപ ശമ്പളമായി ലഭിക്കും. എക്സ്പീരിയൻസിന് അനുസരിച്ച്‌ ശമ്പളത്തിൽ വർധനവുണ്ടാവും.
യോഗ്യത

സീനിയർ മാനേജർ – സിവിൽ എഞ്ചിനീയറിങ്

ഫസ്റ്റ് ക്ലാസ് സിവിൽ എഞ്ചിനീയറിങ് ബിരുദം.

സ്ട്രക്ച്ചറൽ/ കണ്സ്ട്രക്ഷൻ/ ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിങ് ഏതിലെങ്കിലും പിജി.

അനുയോജ്യമായ സർട്ടിഫിക്കേഷൻ ഉള്ളവരായിരിക്കണം.

സിവിൽ എഞ്ചിനീയറിങ്ങിൽ 20 വർഷത്തിന് മുകളില് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സീനിയർ മാനേജർ- ഇലക്‌ട്രിക്കറ എഞ്ചിനീയറിങ്

ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം.

ഇലക്‌ട്രിക്കൽ/ പവർ സിസ്റ്റം വിഭാഗത്തിൽ എംടെക്.

എനർജി മാനേജ്മെന്റ് അല്ലെങ്കില് അനുബന്ധ മേഖലയിൽ സർട്ടിഫിക്കറ്റ്.

ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് മേഖലയിൽ 20+ വർഷത്തെ എക്സ്പീരിയൻസ്.

സീനിയർ മാനേജർ – എച്ച്‌ആർ

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും, കൂടെ എംബിഎ/ PGDBM in HR.

ലേബർ ലോസ്/ ഇൻഡസ്ട്രിയൽ റിലേഷൻസിൽ സർട്ടിഫിക്കേഷന്. ടാലന്റ് മാനേജ്മെന്റ്/ എച്ച്‌ആർ അനലറ്റിക്സിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.

20 വർഷത്തെ റെലവന്റ് എക്സ്പീരിയൻസ്.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സീനിയര് മാനേജര് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച്‌ മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക.

വെബ്സൈറ്റ്: https://kannurairport.aero/corporate/careers