
തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണ. ജെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ.എസ്.പ്രമോദ്, പ്രിവന്‍റീവ് ഓഫീസർമാരായ ടി.ആർ.സുനിൽ, അഫ്സൽ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഹരികൃഷ്ണൻ.ടി.യു എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


