മമ്മൂക്കയുടെ ഗംഭീര തുടക്കം അവസാന ഭാഗം ലാലേട്ടൻ തൂക്കി; ആവേശമായി മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ട്രെയിലര്‍

Spread the love

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രമായ ‘പേട്രിയറ്റ്’ന്റെ ട്രെയിലർ പുറത്തിറക്കി. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന 3.22 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

video
play-sharp-fill

മള്‍ട്ടിസ്റ്റാർ ചിത്രമായൊരുക്കിയ പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പേട്രിയറ്റിലെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്.

മമ്മൂട്ടി, മോഹൻലാല്‍ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്റെ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നു. മലയാളത്തില്‍ ഇതേവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. യൂട്യൂബിലൂടെ റിലീസു ചെയ്ത ട്രെയിലർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “മമ്മൂക്ക പടമായി തുടങ്ങി, തീർന്നപ്പോള്‍ ലാലേട്ടൻ തൂക്കി” എന്നാണ് ഒരു ആരാധകൻ കമന്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.