ബാറിലെ വാക്കുതർക്കം;കൊല്ലത്ത് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിൻതുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി;3പേർ കസ്റ്റ‍ഡിയിൽ

Spread the love

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ രണ്ട് പേർ കടയ്ക്കൽ പൊലീസിൻ്റെ‌ കസ്റ്റഡിയിലായിട്ടുണ്ട്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ശരത്തും പ്രതികളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിൻതുടർന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group