‘ഇടത് സര്‍ക്കാരിൻ്റെ കാലത്ത് ശബരിമല കൊള്ള നടന്നു’; കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസിലേക്ക്’; എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണക്കൊള്ള പരാമര്‍ശിച്ച്‌ മോദി

Spread the love

തിരുവല്ല: എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

video
play-sharp-fill

സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം.

‘ഇടത് സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നു. കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസിലേക്കാണ്. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകും’ -തിരുവല്ലയിലെ പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായാണ് മോദി പ്രചാരണത്തില്‍ സ്വര്‍ണക്കൊള്ള ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ എത്തിയപ്പോള്‍ മറ്റ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സ്വര്‍ണക്കൊള്ളയില്‍ മിണ്ടിയിരുന്നില്ല.

ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് അനുഭവപ്പെടുന്നു. ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകാന്‍ പോകുന്നു.