
കോട്ടയം: കോട്ടയത്തുകാർക്ക് ഇറച്ചി കടക്കാരുടെ ഇരുട്ടടി. പോത്തിറച്ചി വില കിലോയ്ക്ക് 500 രൂപ. ഇന്നലെ വരെ 400-നും 420-നും വിറ്റ പോത്തിറച്ചി ക്കാണ് ഇന്ന് ഒറ്റയടിക്ക് 100 രൂപ കൂട്ടി 500 രൂപയാക്കിയത്.
മുണ്ടക്കയം, മണർകാട് , കോട്ടയം എന്നിവിടങ്ങിലാണ് വില കൂട്ടി വിൽക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പോത്തിറച്ചി വില 100 രൂപ വർധിക്കാൻ എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഈസ്റ്റർ പ്രമാണിച്ച് ഇന്നുംനാളെയും പോത്തിറച്ചിക്ക് ഡിമാന്റ് കൂടുതലാണ്.
അതേസമയം ഡിമാന്റ് വർധിച്ചെന്ന ഒറ്റ കാരണത്താൽ ഒരു സാധനത്തിന് ഇത്രയും വില വർധിപ്പിക്കുന്നത് ഇതാദ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവ സീസണുകളിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ നൽകുന്ന കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് കാലമായതിനാലാകാം ചോദിക്കാൻ ആര്യമില്ല എന്ന ധാരണയിൽ ഈ കച്ചവടക്കാരുടെ ഇരുട്ടടി.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പോത്ത് വരവ് ഇപ്രാവശ്യം കുറഞ്ഞിട്ടുണ്ട്. അതിനാൽ നാടൻപോത്തുകളാണ് കടവടക്കാർ അധികവും അറുക്കുന്നത്.
എന്തായാലും നേരം ഇരുട്ടി വെളുത്തപ്പോൾ ഇറച്ചി വില 100 രൂപ വർധിപ്പിച്ചതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.



