Spread the love

കോടയം: പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായില്‍ പ്രചരണം നടത്താനുള്ള തീരുമാനം പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്? പി.സി ജോർജിന്റെ വായില്‍ നിന്നും വീണ മലിനമായ ആ വാക്കുകള്‍ തന്നെയാണ് കാരണം. കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുമ്പോള്‍ പി.സി. ജോർജ് ക്രൈസ്തവസഭയെ പിണക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ജോർജ് കുര്യൻ പിഎം ഒയുമായി ബന്ധപ്പട്ടു.വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിക്കുകയായിരുന്നു പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി.ജോർജ്. കുറച്ചു പിതാക്കന്മാർ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്.

video
play-sharp-fill

അവർ ഇതിനപ്പുറത്തെ വർത്തമാനം പറയും. ഞാൻ ഇതു പരിഗണിക്കുന്നില്ല; ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ചു പിതാക്കന്മാർ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാല്‍ ഹാലിളകുന്നു. അവർക്ക് തലയ്ക്കു സ്ഥിരതയില്ല. നിയമഭേദഗതിയില്‍ ആർക്കും ആശങ്ക ആവശ്യമില്ല.രാജ്യത്ത് രണ്ടേകാല്‍ ശതമാനം മാത്രമാണു ക്രിസ്ത്യാനികള്‍. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നത്. ക്രിസ്ത്യാനികളെ ഇത്രയും കൂടുതല്‍ അംഗീകരിച്ച രാഷ്ട്രീയപാർട്ടി വേറെയില്ല. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍പോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവച്ച്‌ ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും ജോർജ് പറഞ്ഞു.ഇതോടെ പ്രധാനമന്ത്രിയോട് പാലായിലും കോട്ടയത്തുംപ്രചാരണത്തിന് എത്തരുതെന്ന് ജോർജ് കുര്യൻ അഭ്യർത്ഥിച്ചു.

വിദ്വേഷപ്രസംഗത്തില്‍ പണ്ടും ജോർജ് പിന്നിലായിരുന്നില്ല. ഹൈക്കോടതി ജോർജിനെതിരെ അതിരൂക്ഷ പരാമർശങ്ങള്‍ നടത്തിയിരുന്നു. മതവിദ്വേഷ പരാമർശത്തില്‍ ബിജെപി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുക മാത്രമല്ല നീതിന്യായ കോടതിക്ക് കൃത്യമായ നിർദ്ദേശവും നല്‍കി. മുമ്പ് ടെലിവിഷൻ ചർച്ചക്കിടെ മുസ്‍ലിം വിരുദ്ധ പരാമർശം നടത്തി എന്ന കേസിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്. നേരത്തെ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെ, പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകള്‍ തുടർ‍ച്ചയായി ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ ചുമത്തിയ വ്യവസ്ഥകള്‍ പി.സി. ജോർജ് ലംഘിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സാഹചര്യങ്ങളില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്ന ബിഎൻസ് 196, 299 വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍, എംഎല്‍എ ഹോസ്റ്റലില്‍ വച്ച്‌ ഭക്ഷണ വിതരണക്കാരനെ തെറിവിളിച്ചതും ആക്രമിച്ചതും മുതല്‍ കന്യാസ്ത്രീ പീഡന കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയതും അധിക്ഷേപിച്ചതും തുടങ്ങി പി.സി. ജോര്‍ജിനെതിരെ മുമ്പ് റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളൊക്കെ തന്നെ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പി.സി. ജോർജ് നടത്തിയത് നാക്കുപിഴയാണെന്ന് പറയാൻ കഴിയില്ല. പ്രകോപിതനായതു കൊണ്ട് പെട്ടന്നു പറഞ്ഞു പോയതാണെന്ന വാദവും നിലനില്‍ക്കില്ല.

പി.സി. ജോർജിനെപ്പോലെ 30 വര്‍ഷത്തോളം എംഎല്‍എ ആയിരുന്ന ആള്‍ ഇത്ര എളുപ്പത്തില്‍ പ്രകോപിതനാകുമെങ്കില്‍ ഒരു രാഷ്ട്രീയ നേതാവായി തുടരാൻ അദ്ദേഹം അര്‍‍ഹനല്ല എന്നു പറയേണ്ടി വരും. സാമൂഹിക ഐക്യം തകരുന്ന വിധത്തില്‍ മോശം ഭാഷയില്‍ പ്രസംഗിച്ചിട്ട് മാപ്പു പറയാം എന്നത് സ്വീകാര്യമല്ല. ഫെയ്സ്ബുക്കില്‍ മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചർച്ച കണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പി.സി.ജോർജ് സമൂഹ മാധ്യമത്തില്‍ എഴുതിയ മാപ്പ് നോക്കണമെന്നില്ല. അതുകൊണ്ടു തന്നെ മാപ്പു പറഞ്ഞു എന്നതുകൊണ്ടു മാത്രം കുറ്റം ഇല്ലാതാകുന്നില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

വിദ്വേഷ പ്രസംഗം നടത്തിയാല്‍ ബിഎൻഎസിലെ വകുപ്പ് അനുസരിച്ച്‌ പരമാവധിശിക്ഷ മൂന്നു വർഷം തടവോ പിഴയോ രണ്ടും കൂടിയോ ആണ്. കുറ്റം ആവർത്തിച്ചാലും ഇതു തന്നെ ശിക്ഷ. എന്നാല്‍ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണം. ഇക്കാര്യം ലോ കമ്മീഷനും പാർലമെന്റും പരിഗണിക്കണമെന്നും വിധിയില്‍ പറയുന്നു.പി സി യെ പോലുള്ളവരെ അകത്താക്കാൻ നിയമഭേദഗതി വേണമെന്നാണ് കോടതി പറഞ്ഞത്.
അന്ന് പിണറായിയാണ് പി.സി.ജോർജിനെതിരെ ശക്തമായ നിലപാട് എടുത്തത്.പിണറായി- ജോർജ് വിരോധത്തിന് പല തലങ്ങളുണ്ട്. അതില്‍ പ്രധാനം തന്റെ മകള്‍ക്ക് നേരെ ജോർജും മകനും നിരന്തരം നടത്തിയ അധിക്ഷേപങ്ങളാണ്. മാസപ്പടി കേസില്‍ കോർപ്പറേറ്റ് അഴിമതി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം വന്നതാണ് പിണറായിക്കുള്ള വിരോധത്തിന്റെ കാരണമെന്ന് ജോർജ് വിശ്വസിക്കുന്നു.

പി സി ജോർജിന്റെ മകനും മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ഇപ്പോള്‍ പാലായില്‍ സ്ഥാനാർത്ഥിയുമായ ഷോണ്‍ ജോർജ് ആണ് ഇത്തരമൊരു നീക്കം തികച്ചും അപ്രതീക്ഷിതമായി നടത്തിയത്. പിസി ജോർജിന്റെ മകനായതുകൊണ്ട് തന്നെ നിയമപരമായ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഷോണ്‍ ജോർജിനെ പഠിപ്പിക്കേണ്ടതില്ല.
മാത്രവുമല്ല കേരള ഹൈക്കോടതിയില്‍ ഷോണ്‍ ജോർജ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയുമാണ്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യപ്പെടാനുള്ള ഉപദേശം ഷോണ്‍ ജോർജ് ലഭിച്ചത് ദേശീയ നേതൃത്വത്തിലുള്ള ഉന്നത ബിജെപി നേതാക്കളില്‍ നിന്നാണ്.എന്നാല്‍ ഒരു സംഘം ദേശീയ നേതാക്കള്‍ ജോർജിന്റെ നീക്കത്തിന് എതിരായിരുന്നു. സാമ്പത്തികമായ കുറ്റകൃത്യങ്ങള്‍ കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞ ഏജൻസിയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന പല സാമ്പത്തിക അഴിമതി കേസുകളും മുമ്പ് പൊതുജനമധ്യത്തില്‍ എത്തിച്ചിട്ടുള്ളത് .വ്യവസായി ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമാണ് ജോർജും പിണറായിയും നേർക്കുനേർ എത്തിയത്. ഫാരിസില്‍ നിന്നും ചില നിർണായക രേഖകള്‍ ലഭിച്ചതായി സൂചനയുണ്ടായിരുന്നു .

സംസ്ഥാന സർക്കാരിനെ അട പടലം ഇളക്കാൻ കഴിയുന്ന തെളിവുകളാണ് ലഭിച്ചതെന്ന് അക്കാലത്ത് ജോർജ് ഭക്തർപ്രചരിപ്പിച്ചിരുന്നു . മുമ്പ് പി.സി.ജോർജ് കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക് നല്‍കിയ ചില തെളിവുകള്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു . പ്രസ്തുത തെളിവുകളുടെ വിശദാംശങ്ങളാണ് ഫാരിസ് അബൂബേക്കറുടെ വീട്ടില്‍ നിന്നും ലഭിച്ചതെന്നാണ് ജോർജ് പറഞ്ഞത് . ഫാരിസിൻ്റെ വീട്ടില്‍ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസില്‍ കൂട്ട നിലവിളി കേട്ടതായി ജോർജ് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ അമേരിക്കയിലേക്ക് പറക്കുന്നതെന്തിന്? കെ റെയില്‍ ഫാരിസ് അബൂ ബേക്കറിൻ്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് വേണ്ടിയോ? രോഗത്തെ കുറിച്ച്‌ കള്ളം പറയുകയാണോ കേരളത്തിൻ്റെ മുഖ്യ മന്ത്രി? പി.സി.ജോർജിൻ്റെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഇ.ഡി. പിണറായി വിജയനും ഫാരിസ് അബൂബേക്കറും
തമ്മിലുള്ള ബിസിനസ് ബന്ധത്തെ കുറിച്ച്‌ പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ട് കുറെ മാസങ്ങളായി.

പ്രാഥമിക വിവരങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികള്‍ ആദ്യം തേടിയത്.. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുരുതര ആരോപണങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താൻ പുറത്തുപറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പിസി നേരത്തെ പറഞ്ഞു.