‘വയനാട് ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല’; കണക്ക് വയ്ക്കാൻ കോണ്‍ഗ്രസ് തയ്യാറെന്ന് ഷാഫി പറമ്പില്‍ എം പി

Spread the love

വയനാട്:  വയനാട് കോണ്‍ഗ്രസ് ഫണ്ട് വിഷയത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം പി. കോണ്‍ഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്.

video
play-sharp-fill

അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങള്‍ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

അക്കൗണ്ട് പരിശോധിച്ച്‌ ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്. കാട്ടാക്കടയില്‍ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതില്‍ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല.സിപിഐഎമ്മിന് അധികാരം ലഭിക്കാൻ എന്തും ചെയ്യാമെന്ന അവസ്ഥയാണ് കാണുന്നത്. കാഫിറും കൗമും ഒക്കെ പ്രചരണ ആയുധമാക്കുന്നു. സിപിഐഎമ്മിന്റെത് തരംതാണ രാഷ്ട്രീയം. അഭിമന്യുവിനെ കൊന്നവരുടെ വോട്ട് വാങ്ങാൻ സിപിഐഎമ്മിന് നാണമില്ലേ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.