ദുഃഖവെള്ളി ആചരണത്തിൽ പങ്കു ചേർന്ന് ഏറ്റുമാനൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ; മണ്ഡലത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾക്കൊപ്പം ശുശ്രൂഷകളിൽ പങ്കെടുത്തു.

Spread the love

ഏറ്റുമാനൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടയിലും ആത്മീയതയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ദുഃഖവെള്ളി ദിനത്തിൽ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു.

video
play-sharp-fill

രാവിലെ തന്നെ അതിരമ്പുഴ ഫൊറോന പള്ളിയിലെത്തിയ അദ്ദേഹം അവിടെ നടന്ന പീഡാനുഭവ സ്മരണാ ശുശ്രൂഷകളിൽ പങ്കുചേർന്നു. തുടർന്ന് വിശ്വപ്രസിദ്ധമായ കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിലും സന്ദർശനം നടത്തി. വിശ്വാസികളുമായി സമയം ചിലവഴിച്ച അദ്ദേഹം ദുഃഖവെള്ളിയുടെ ത്യാഗസ്മരണകൾ പങ്കുവെച്ചു

അതിരമ്പുഴ, കുടമാളൂർ പള്ളികൾക്ക് പുറമെ മണ്ഡലത്തിലെ മറ്റ് പ്രധാന ആരാധനാലയങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി പ്രാർത്ഥനകളിൽ പങ്കുചേർന്നു.
പള്ളികളിലെത്തിയ വിശ്വാസികളോട് കുശലാന്വേഷണം നടത്താനും അവരുടെ അനുഗ്രഹം തേടാനും അദ്ദേഹം സമയം കണ്ടെത്തി. അതോടൊപ്പം ദുഃഖവെള്ളിയുടെ ഭാഗമായി വിതരണം ചെയ്ത നേർച്ചക്കഞ്ഞിയിലും ഭാഗമായി.രാഷ്ട്രീയത്തിനതീതമായ സാഹോദര്യത്തിന്റെ സന്ദേശമാണ് സന്ദർശനത്തിലൂടെ അദ്ദേഹം കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നാട്ടകം സുരേഷിന്റെ ഈ ജനസമ്പർക്ക പരിപാടികൾക്ക് മണ്ഡലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ കുടുംബസംഗമങ്ങളും റോഡ് ഷോകളും സംഘടിപ്പിക്കാനാണ് യുഡിഎഫ് ക്യാമ്പ് തീരുമാനിച്ചിരിക്കുന്നത്..