ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

Spread the love

ഡൽഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

video
play-sharp-fill

വെള്ളിയാഴ്ച രാത്രിയോടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പ്രകമ്പനമുണ്ടായത്. റിക്ടർ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി (NCS) സ്ഥിരീകരിച്ചു.

ഡല്‍ഹി, നോയിഡ, ഗുരുഗ്രാം ഉള്‍പ്പെടുന്ന എൻസിആർ മേഖലയ്ക്ക് പുറമെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. സെക്കൻഡുകളോളം നീണ്ടുനിന്ന ചലനത്തെത്തുടർന്ന് കെട്ടിടങ്ങള്‍ക്കുള്ളിലെ ഫാനുകളും ഫർണിച്ചറുകളും മറ്റും ശക്തമായി ആടിയതോടെ ജനങ്ങള്‍ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പരിഭ്രാന്തരായി പുറത്തേക്കോടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ് കൂടുതല്‍ ആശങ്കയിലായത്. രാത്രി സമയമായതിനാല്‍ മിക്കവരും ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്.