
പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.
മണ്ണാർക്കാട് കോടതിയാണ് ഹർജി പരിഗണിക്കുക. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, താമസസ്ഥലത്ത് അതിക്രമിച്ചു കയറി പ്രശോഭ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രശോഭിനെതിരെ ബലാത്സംഗം, എസ‌്സിഎസ്ടി അതിക്രമം തടയല്‍ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രശോഭിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ് സംഘം.
ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ പേരില്‍ എംഎല്‍എമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കാട്ടി രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താൻ ഗർഭിണിയായപ്പോള്‍ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.



