
അബുദാബിയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് അബുദാബിയിലെ അജ്ബാനില്‍ ഉണ്ടായ ആക്രമണത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റത്. ഇതോടെ ആക്രമണത്തില്‍ ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 200 കടന്നു. ആക്രമണത്തില്‍ ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിന് തീപിടിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ആമസോണിന്റെ ക്ലൗഡ് പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ദുബായില്‍ ഒറാക്കിള്‍ ഡാറ്റ സെന്റര്‍ ആക്രമിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. എന്നാൽ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ ഒഴിവാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


