ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കും, വീടില്ലാത്ത ആരും കേരളത്തില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Spread the love

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന യു ഡി എഫിന്റെ 2021ലെ പ്രഖ്യാപനം ഓർമിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ ഡി എഫ് തുടർ ഭരണത്തില്‍ വന്നതുകൊണ്ട് മാത്രമാണ് 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായത്. ലൈഫിൻ്റ രണ്ടാംഘട്ടം എല്‍ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാലര ലക്ഷം പട്ടയമാണ് ഈ സർക്കാരിന്റെ കാലത്ത് നല്‍കിയത്. എല്‍ഡിഎഫ് ആയത് കൊണ്ടല്ലേ ഈ പട്ടയം നല്‍കാൻ കഴിഞ്ഞത്, നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറയാറ്. അതുകൊണ്ട് ജനങ്ങള്‍ക്ക് എല്‍ഡിഎഫിനെ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യ 6 യൂണിവേഴ്സിറ്റികളില്‍ രണ്ട് എണ്ണം കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ എല്‍ഡിഎഫ് ഭരണത്തില്‍ സമാധാനപൂർണ്ണമായ നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ ശക്തിയെയും നാട്ടില്‍ തലയുയർത്താൻ സമ്മതിക്കില്ല. എല്‍ഡിഎഫ് എപ്പോഴും ജനപക്ഷത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group