കേന്ദ്ര സര്‍ക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കുക; ശ്രീചിത്ര സ്റ്റാഫ് യൂണിയൻ കരിദിനം ആചരിച്ചു

Spread the love

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തില്‍ ശ്രീചിത്ര സ്റ്റാഫ് യൂണിയൻ കരിദിനം ആചരിച്ച്‌ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി – ജനവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, കോവിഡ് കാലത്ത് മരവിപ്പിച്ച 18% ഡി എ പുന:സ്ഥാപിക്കുക, എട്ടാം ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി ഇടക്കാലാശ്വാസം അനുവദിക്കുക, ഒഴിവുള്ള ലക്ഷക്കണക്കിന് തസ്തികകളില്‍ നിയമനം നടത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.

video
play-sharp-fill

ജീവനക്കാർ കറുത്ത ബാഡജ് ധരിച്ചാണ് ജോലി ചെയ്തത്. വൈസ് പ്രസിഡൻ്റ് എസ് ജ്യോതിലക്ഷമി അദ്ധ്യക്ഷത വഹിച്ച യോഗം കോണ്‍ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എ ഐ പി ആർ പി എ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ് സംസാരിച്ചു.