
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് ഇക്കാര്യം അറിയിച്ചത്.
വെല്ലൂരിലെ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷിനെ ജന്മനാടായ തിരുവനന്തപുരത്തെത്തിച്ചെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടയില്‍ വളരെ സങ്കീർണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും CMC വെല്ലൂർ ഹോസ്പിറ്റലില്‍ ചെയ്തിരുന്നു. അവിടുത്തെ PMR ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ നല്ല മാറ്റങ്ങള്‍ അത് പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഇനിയും ഈ രീതികള്‍ നാട്ടില്‍ തുടരാനാണ് തീരുമാനം. ഇനി കുറച്ചുദിവസം കിംസ് ആശുപത്രിയില്‍ തുടർ ചികിത്സ നടത്തും.
ആശുപത്രിയില്‍ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഡോക്ടർമാരുടെ പാനലുമായി ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച ശ്രീ സുരേഷ് ഗോപിയോട് തീർത്താല്‍ തീരാത്ത കടപ്പാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


