രാജ്യത്തെ ബിസിനസ്സ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിയമപരമായ നൂലാമാലകള്‍ കുറയ്ക്കുന്നതിനും മാറ്റങ്ങളുമായി കേന്ദ്രസർക്കാർ; ‘ജൻ വിശ്വാസ് (ഭേദഗതി) ബില്‍ 2026’ പാസാക്കി പാർലമെൻ്റ്

Spread the love

ന്യൂഡൽഹി: രാജ്യത്തെ ബിസിനസ്സ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിയമപരമായ നൂലാമാലകള്‍ കുറയ്ക്കുന്നതിനുമായി വിപ്ലവകരമായ മാറ്റങ്ങളുമായി കേന്ദ്രസർക്കാർ.

video
play-sharp-fill

വിവിധ നിയമങ്ങളിലായി പടർന്നുകിടക്കുന്ന 717 നിസ്സാര കുറ്റങ്ങളെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുന്ന ‘ജൻ വിശ്വാസ് (ഭേദഗതി) ബില്‍ 2026’ പാർലമെന്റ് പാസാക്കി.

രാജ്യസഭ കൂടി അംഗീകരിച്ചതോടെ ബില്‍ നിയമമാകുന്നതിലേക്ക് അടുത്തു. ചെറുകിട വ്യവസായങ്ങള്‍ക്കും സംരംഭകർക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ നിയമങ്ങള്‍ പ്രകാരം ജയില്‍ ശിക്ഷ ലഭിക്കാവുന്ന പല നിസ്സാര സാങ്കേതിക പിഴവുകളെയും ഇനി മുതല്‍ കേവലം സാമ്പത്തിക പിഴകളായി മാറ്റും. എന്നാല്‍ കുറ്റങ്ങളുടെ ഗൗരവം അനുസരിച്ച്‌ പിഴത്തുകയില്‍ വലിയ വർദ്ധനവുണ്ടാകും.

ചില ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. പിഴത്തുക ഓരോ മൂന്ന് വർഷം കൂടുമ്പോഴും 10 ശതമാനം വർദ്ധിപ്പിക്കാനും ബില്ലില്‍ നിർദ്ദേശമുണ്ട്.

‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കേന്ദ്ര നീക്കം. പരിസ്ഥിതി, കൃഷി, മാധ്യമം, വ്യവസായം തുടങ്ങിയ 42 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 19 പ്രധാന നിയമങ്ങളിലാണ് ഭേദഗതികള്‍ വരുത്തുന്നത്.

ജയിലുകളിലെ തിരക്ക് കുറയ്ക്കാനും കോടതികളുടെ ജോലിഭാരം ലഘൂകരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സഭയില്‍ വ്യക്തമാക്കി.