play-sharp-fill
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ എഞ്ചിനിൽ നിന്നും വേർപെട്ടു: ട്രെയിൻ ഓടിയത് 10കിലോമീറ്ററോളം എന്‍ജിന്‍ മാത്രമായി; വൻ ദുരന്തം ഒഴിവായി

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ എഞ്ചിനിൽ നിന്നും വേർപെട്ടു: ട്രെയിൻ ഓടിയത് 10കിലോമീറ്ററോളം എന്‍ജിന്‍ മാത്രമായി; വൻ ദുരന്തം ഒഴിവായി

ആന്ധ്രാപ്രദേശ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ കോച്ചിൽ നിന്ന് വേർപ്പെട്ടു. ഭുവനേശ്വറില്‍ നിന്ന് സെക്കന്തരാബാദിലേക്ക് വരുകയായിരുന്ന വിശാഖ എക്‌സ്പ്രസിന്റെ എന്‍ജിനും കോച്ചും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പൊട്ടി ബന്ധം വേര്‍പ്പെടുകയായിരുന്നു. ആന്ധ്രാപ്രദേശിലെ നര്‍സിപ്പട്ടണത്തിനും തുണി റെയില്‍വേ സ്റ്റേഷനും മധ്യേ ആയിരുന്നു സംഭവം.

https://platform.twitter.com/widgets.js

10കിലോമീറ്ററോളം എന്‍ജിന്‍ മാത്രമായി ഓടി. എന്‍ജിനുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോച്ചുകള്‍ ട്രാക്കില്‍ത്തന്നെ നിന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ റെയില്‍വെ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടെക്‌നീഷ്യന്മാർ വീണ്ടും എന്‍ജിന്‍ ഘടിപ്പിച്ച്‌ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group