
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ച് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി. പാലാ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സന്തോഷ് പുളിക്കനാണ് തന്നെ തോല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു പാലാ മണ്ഡലത്തിലുടനീളം ഫ്ളക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പാലാ സിവില്‍ സ്റ്റേഷനു മുന്നിലെ ഓട്ടോറിക്ഷ ഡ്രൈവറും കരൂര്‍ സ്വദേശിയുമായി സന്തോഷ് പുളിക്ക (38) ന്റെ ഒന്‍പതാം മത്സരമാണ് പാലായിലേത്.
ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ്, ബാങ്ക് തെരഞ്ഞെടുപ്പുകളിലായി എട്ടു തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തന്നെ അംഗീകരിക്കാത്ത വോട്ടര്‍മാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തോല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു ഫ്ളക്സ് സ്ഥാപിച്ചതെന്ന് സന്തോഷ് പുളിക്കന്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് എതിരേ മത്സരിച്ച് 1400 വോട്ടുകള്‍ നേടിയിരുന്നു. ഇതു സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ നാലാം സ്ഥാനവുമാണ്.
കോവിഡ് കാലത്ത് 118 ദിവസം വോളണ്ടിയറായി സേവനം ചെയ്തിട്ടും തന്റെ പ്രവൃത്തികള്‍ അംഗീകരിക്കാന്‍ ആരും തയാറായിട്ടില്ലെന്നും സന്തോഷ് പറഞ്ഞു.



