
ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കല്ലേറ് നടത്തുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ട്രെയിനില്‍ കല്ലേറില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിക്രമം കാണിക്കുന്നവരെ ‘പൂട്ടിക്കെട്ടുമെന്നും’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിക്കേറ്റ വിദ്യാർത്ഥിക്ക് ധനസഹായം പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. എങ്കിലും കുട്ടിയുടെ ചികിത്സയും മറ്റ് സംരക്ഷണ കാര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (FCRA) ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് ക്രിസ്ത്യൻ, ഹിന്ദു, സിഖ് എന്നിങ്ങനെയുള്ള വിവേചനമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. ബിഷപ്പുമാർക്ക് താൻ വ്യക്തിപരമായി ഓഡിയോ സന്ദേശം അയച്ചിട്ടുണ്ടെന്നും അവർക്ക് കാര്യങ്ങള്‍ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് പിണറായി വിജയനും ഉമ്മൻചാണ്ടിയും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത ഒരു സഭയ്ക്കും പേടിക്കേണ്ട സാഹചര്യമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങളെയും കേന്ദ്ര സർക്കാരിന്റെ കർശന നയങ്ങളെയും മുൻനിർത്തി സുരേഷ് ഗോപി നടത്തിയ ഈ പ്രസ്താവനകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.



