
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത . മാർച്ച് 15 – ന് തുറക്കേണ്ട ഷട്ടർ ഏപ്രിൽ 2 ആയിട്ടും തുറന്നില്ല. ഇതോടെ ഒഴുക്ക് നിലച്ച് വേമ്ബനാട്ടുകായലിലെയും, സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി.
രണ്ടാം കൃഷിയുടെ കൊയ്ത്ത് പൂർത്തിയാക്കാൻ വൈകിയതാണ് ബണ്ട് തുറക്കല്‍ നീളുന്നത്. പോളയും പായലും നിറഞ്ഞ് ബോട്ട് സർവീസിനെയും ബാധിച്ചു. ചീഞ്ഞഴുകി പായല്‍ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്ബത്തിനെയും സാരമായി ബാധിക്കും. കാർഷിക കലണ്ടർ പ്രകാരം മാർച്ച് 15 നാണ് ഷട്ടറുകള്‍ തുറക്കേണ്ടതെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല.
ഷട്ടർ തുറക്കാൻ വൈകുന്നത് അവധിക്കാല സീസണ് പ്രതീക്ഷിക്കുന്ന ഹൗസ് ബോട്ട് മേഖലയ്ക്കും തിരിച്ചടിയാകും. ബണ്ട് തുറന്നാല്‍ ഉപ്പുവെള്ളം ഒഴുകിയെത്തി നെല്ല് നശിക്കുമെന്നാണ് കർഷകർ പറയുന്നത്. ബണ്ട് തുറക്കലുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളും കർഷകരും തമ്മിലുള്ള തർക്കമാണ് പലപ്പോഴും തിരിച്ചടിയാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടിലിറങ്ങിയാല്‍ ചൊറിച്ചില്‍
വെള്ളത്തിലിറങ്ങിയാല്‍ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്. വേമ്ബനാട്ട് കായലില്‍ പുല്ലും പോളയും കൂടാതെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിറഞ്ഞ് കിടക്കുകയാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികള്‍. വെള്ളത്തില്‍ ഓക്സിജന്റെ അളവും കുറഞ്ഞു.
വേമ്ബനാട്ടുകായലില്‍ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ബണ്ട് ഒരു വർഷം തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. എല്ലാ വർഷവും നിശ്ചിത സമയത്ത് ബണ്ട് തുറന്ന് ഉപ്പുവെള്ളം കയറിയാലേ തോട്ടിലെ അഴുക്കും പായലും നശിക്കുകയുള്ളു. നെൽകൃഷി കഴിഞ്ഞാൽ ഉപ്പുവെള്ളം കയറി പാടം ശുചീകരിക്കുന്ന പ്രക്രിയയാണ് ബണ്ട് തുറക്കലിലൂടെ നടക്കുന്നത്.
പോളയില്‍ കുരുങ്ങി ജീവിതമാർഗം
മത്സ്യത്തൊഴിലാളികള്‍, കായല്‍ നിലങ്ങളില്‍ പുല്ലു ശേഖരിക്കുന്നവർഹൗസ് ബോട്ട് മേഖലയ്ക്കും, കുമരകത്തെ ടൂറിസം മേഖലയ്ക്കും തിരിച്ചടികുമരകം – മുഹമ്മ ബോട്ട് സർവീസിന്റെ സമയക്രമം താളംതെറ്റുന്നു
90 ഷട്ടറുകള്‍
ഷട്ടർ അടയ്ക്കേണ്ടത് : ഡിസംബർ 15
തുറക്കേണ്ടത് : മാർച്ച് 15 ന് ശേഷം
”തണ്ണീർമുക്കം ബണ്ട് തുറക്കാതെ നീട്ടിക്കൊണ്ട് പോകുന്ന അധികൃതരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ ആകെ രോഗാവസ്ഥയിലേയ്ക്ക് തള്ളി വിടുകയാണ്. കടലില്‍ നിന്ന് ഉപ്പുവെള്ളം കയറി വേമ്ബനാട്ടുകായല്‍ ശുദ്ധിയാകാതെ വരുന്നതുമൂലം പോളശല്യം രൂക്ഷമാകുന്നു. ജലജന്യ രോഗസാദ്ധ്യത കൂടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉടൻ ബണ്ട് തുറക്കണമെന്ന്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.



